പാറക്കടവ്: (nadapuram.truevisionnews.com)വിദ്യാർത്ഥികളിൽ സാമ്പാദ്യശീലം വർദ്ധിപ്പിക്കാൻ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കയാണ് ചെക്യാട് സൗത്ത് എം.എൽ.പി.സ്കൂൾ.
വിദ്യാനിധി എന്ന പേരിലാണ് സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം ആരംഭിച്ചത്.
വിദ്യാർത്ഥികളിൽ മികച്ച സാമ്പാദ്യശീലം വാർത്തെടുക്കുക, ബാംങ്കിംഗ് ഇടപാടുകളെ പരിചയപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
ചെക്യാട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഇസ്മായിൽ നിർവ്വഹിച്ചു.
വിദ്യാർത്ഥിയുടെ സമ്പാദ്യശീലത്തിന്റെ പ്രാധാന്യത്തെ പറ്റി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. ഷാനിഷ്കുമാർ ക്ലാസെടുത്തു.
സ്കൂൾ ഹെഡ് മിനിസ്ട്രസ് ജിഷ എൻ.കെ, റാഷിദ് കെ.കെ., റഫീഖ് മാമുണ്ടേരി, നൗഫൽ കെ, റഹീന വി.പി, അജയഘോഷ് കെ.പി, ഇസ്മത്ത് പി., ദിഗേഷ് ടി, എന്നിവർ സംസാരിച്ചു.
#Chekkiad #South #MLP #School #with #plan #increase #saving #habit #children