നാദാപുരം:(nadapuram.truevisionnews.com) കേരള സർക്കാർ റോഡ് നവീകരിക്കാൻകിഫ്ബി ഫണ്ട് അനുവദിച്ചിട്ടും ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലിനെ തുടർന്ന് പ്രവർത്തനം നടക്കാത്ത വടകര- ചേലക്കാട് റോഡ് അടിയന്തിരമായി പണി പൂർത്തിയാക്കണമെന്ന് സി.പിഐ എം കുമ്മങ്കോട് ഹെൽത്ത് സെൻ്റർ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ഈ റോഡ് നവീകരിക്കപ്പെടുന്നതോടെ കല്ലാച്ചി. നാദാപുരം റോഡിലെ യാത്രാക്കുരുക്കിന് ഏറെ പരിഹാരം ഉണ്ടാക്കുമെന്നിരിക്കെ റോഡ് വികസനം ഉടനടി പൂർത്തിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എരോത്ത് ഫൈസൽ ഉദ്ഘാടനം ചെയ്തു. സി .പി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പൈക്കാട്ട് അശോകൻ പതാക ഉയർത്തി.
എൻ.കെ ജിൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ ശിവദാസൻ, എം.വിനോദ് ,പി.കെ പ്രദീപൻ ,
കെ .ടി.കെ ബാലകൃഷ്ണൻ, ഇ.കെ ശോഭ എന്നിവർ സംസാരിച്ചു.വി.കെ രവീന്ദ്രൻ അനുശോചന പ്രമേയവും.എം.പി പവിത്രൻ രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു.വൈഷ്ണവ്, സി.ടി സത്യൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
#Accelerate #Chelakad #Vilyapally #road #development #CPIM