നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിൻ്റെ 'ആശ്വാസ് പദ്ധതി' പ്രകാരം നിർദ്ധരരായ രോഗികൾക്കുള്ള നാലാം ഘട്ട സൗജന്യ മരുന്നുകൾ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസ് നിർവ്വഹിച്ചു.
വാർഡ് കൺവീനർ സലീം കെ ടി കെ മരുന്നുകൾ ഏറ്റുവാങ്ങി.
എം സി സുബൈർ അധ്യക്ഷം വഹിച്ചു.
വാർഡ് മെമ്പർ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾക്കപ്പുറം, പാവങ്ങളെയും രോഗികളെയും ചേർത്തു പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഗനീയവുമാണെന്ന് ഗവാസ് പറഞ്ഞു.
മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് കഴിഞ്ഞ മൂന്നു വർഷമായി ഒമ്പതാം വാർഡിൽ വിവിധങ്ങളായ ആശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിർദ്ധരരായ നിത്യ രോഗികൾക്കുള്ള മരുന്ന് വിതരണമാണ്.
ചികിത്സാ സഹായം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളും ഇത് പ്രകാരം വാർഡിൽ നടത്തി വരുന്നുണ്ട്.
പണമില്ലാത്തത് കാരണം വാർഡിലെ നിത്യ രോഗികളുടെ മരുന്ന് മുടങ്ങി പോവരുതെന്ന നിർബന്ധ ബുദ്ദിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകാൻ കാരണമെന്ന് എം സി സുബൈർ പറഞ്ഞു.
എം കെ അഷ്റഫ്, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്, ടി കെ മൊയ്തു, കെ പി ഇബ്രാഹിം, നന്തോത്ത് മുഹമ്മദ്, സതീശൻ എം പി, ഇല്ലിക്കൽ കുഞ്ഞി സൂപ്പി,വി കെ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
#Relief #Scheme #Fourth #phase #free #medicines #were #distributed #needy #patients