നാദാപുരം: (nadapuram.truevisionnews.com)ഫണ്ടനുവദിക്കുന്നതിനുള്ള സാങ്കേതിക തടസ്സം കാരണം നവീകരണം മുടങ്ങിയ മലോൽ അങ്കണവാടിക്ക് ഒടുവിൽ യാഥാർത്ഥ്യമായി.
നാദാപുരം പ്രമഞ്ചായത്തിലെ 21ാം വാർഡിലുള്ള മലോൽ അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലലുള്ള സ്ഥലത്തല്ല നിൽക്കുന്നതെന്ന കാരണത്താൽ നവീകരണം മുടങ്ങിക്കിടക്കുകയായിരുന്നു.
ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വിട്ടു കിട്ടുന്നതിന് സർക്കാറിൽ അപേക്ഷ നൽകിയെങ്കിലും കനാൽ ബണ്ട് റോഡ് പോലുള്ള ഭാവിയിലെ നിർമ്മാണ പ്രവൃത്തിയുടെ കാരണം പറഞ്ഞ് അപേക്ഷയും നിരസിക്കുകയായിരുന്നു.
സമയാ സമയത്ത് അറ്റ കുറ്റപ്പണി നടത്താത്തതിനാൽ കെട്ടിടം അപകടാവസ്ഥയിലാണെന്നും കെട്ടിടത്തിൽ അങ്കണവാടിപ്രവർത്തനം പാടില്ലെന്നും വനിതാ ശിശു വകുപ്പു അറിയിപ്പ് നൽകിയിരുന്നു.
ഇതിന് ശേഷം വാർഡംഗം കൂടിയായ പ്രസിഡണ്ട് വി.വി.മുഹമ്മദലിയും വാർഡ്വികസന സമിതിയും നാട്ടുകാരും ചേർന്നാണ് ജനകീയ ഫണ്ട് കലക്ഷനിലൂടെ അങ്കണപാടി നവീകരിച്ചത്.
നവീകരിച്ച അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദലി ഉൽഘാടനം ചെയ്തു . തെരുവത്ത്അസിസ് അധ്യക്ഷതവഹിച്ചു.
ഹാരിസ്മാത്തോട്ടത്തിൽ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്തംഗം സി.ടി.കെ സമീറ മുൻ മെമ്പർ കെ.ജി അസീസ് , ടി.കെ. റഫീഖ്, വി.എ.കെ കുഞ്ഞിപ്പോക്കർഹാജി , റാഷിദ് കക്കാടൻ, വി.എ റഹീം, കെ.കെ. നൗഫൽ,സാജിദ് കൊയിലോത്ത്, ഒ.പി. അബ്ദുല്ല പ്രസംഗിച്ചു.
#renovated #Malol #Anganwadi #has #finally #become #reality