നാദാപുരം : ( nadapuram.truevisionnews.com ) തനിക്കിഷ്ടപ്പെട്ടതെല്ലാം ശരിയും അല്ലാത്തവ തെറ്റും ആണെന്ന ചിന്താഗതി വളർന്നുവരുന്നത് അപകടകരമാണെന്ന് നാദാപുരത്ത് നടന്ന പൗര സദസ്സ് അഭിപ്രായപ്പെട്ടു.
തെറ്റുകുറ്റങ്ങൾക്ക് ന്യായവിധി ഉണ്ടെന്നും നന്മകൾക്ക് പ്രതിഫലം ഉണ്ടെന്നുമുള്ള അഗാധ ബോധമാണ് ധാർമികതയിലേക്ക് മനുഷ്യനെ നയിക്കുന്നതെന്ന് സദസ്സിൽ പങ്കെടുത്ത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു.
'മതം വേണോ മനുഷ്യന്' എന്ന പ്രമേയത്തിൽ 20ന് വാണിമേലിൽ നടക്കുന്ന ജനകീയ സംവാദത്തിന്റെ പ്രചരണ ഭാഗമായാണ് നാദാപുരത്ത് പൗര സദസ്സ് സംഘടിപ്പിച്ചത് .
മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ, കെ എൻ എം ജില്ലാ ജനറൽ സെക്രട്ടറി എൻ കെ എം സകരിയ്യ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി വി മുഹമ്മദലി, പി സുരയ്യ ചെക്യാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി കെ ജമീല, കെ എൻ എം ജില്ലാ ട്രഷറർ സി കെ പോക്കർ മാസ്റ്റർ, പേരോട് എം ഐ എം എച്ച് എസ് എസ് ഹെഡ്‌മാസ്റ്റർ മരുന്നോളി കുഞ്ഞബ്ദുള്ള, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, മാധ്യമ പ്രവർത്തകരായ ഇസ്മായിൽ വാണിമേൽ ജമാൽ കല്ലാച്ചി, ജസ്ല മുഹമ്മദ്, വയലോളി അബ്‌ദുല്ല, എം പി ജാഫർ മാസ്റ്റർ, സി കെ നാസർ, ജാഫർ വാണിമേൽ, സി വി ഹമീദ്, സഈദ് തളിയിൽ,എൻ കെ മുത്തലിബ്, നെല്ലിയുള്ളതിൽ കുഞ്ഞബ്‌ദുള്ള, സി വി മൊയ്തീൻ ഹാജി, എ റഹീം മാസ്റ്റർ, സി കെ കാസിം മദനി എന്നിവർ പ്രസംഗിച്ചു.
അസ്ലം കളത്തിൽ സ്വാഗതവും ടി എം എ നാസർ മൗലവി നന്ദിയും പറഞ്ഞു.
#'Man #needs #religion #Popular #debate #against #secularism #notably #civic #audience