---
title: "#RJD | എം.കെ പ്രേംനാഥ് അനുസ്മരണം വിജയിപ്പിക്കും ; ആർ.ജെ.ഡി"
english_title: "#MK #Premnath #celebrate  #commemoration #RJ D"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235060/mk-premnath-celebrate-commemoration-rj-d"
published_at: "2024-09-12T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e29a06e9644_mohanan.jpg"
keywords: []
---

# #RJD | എം.കെ പ്രേംനാഥ് അനുസ്മരണം വിജയിപ്പിക്കും ; ആർ.ജെ.ഡി

> **Lead Summary:** **നാദാപുരം :[ **സോഷ്യലിസ്റ്റ് നേതാവും മുൻ എം എൽ എയും അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ അഡ്വ.എം.കെ പ്രേംനാഥ് ഒന്നാം ചരമവാർഷികദിനം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

## Article Content

**നാദാപുരം :[ **സോഷ്യലിസ്റ്റ് നേതാവും മുൻ എം എൽ എയും അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ അഡ്വ.എം.കെ പ്രേംനാഥ് ഒന്നാം ചരമവാർഷികദിനം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

ഈ മാസം 29 ന് വടകരയിലാണ് പ്രേംനാഥ് അനുസ്മരണ സമ്മേളനം നടക്കുന്നത് നാദാപുരം മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി.പി രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി നാസർ, ടി.കെ ബാലൻ, സി.എച്ച് ഫൈസൽ മായൻ, എം.പി വിജയൻ, വി.കെ പവിത്രൻ, എം.കെ മൊയ്തു, ഗംഗാധരൻ പാച്ചാക്കര, ടി. രാമകൃഷ്ണൻ, കെ.സി കൃഷ്ണൻ, കെ.പി ബാലകൃഷ്ണൻ,

പി.പി ചന്ദ്രൻ,ശ്രീജ പാലപ്പറമ്പത്ത് , എം.പി ഗോപി, ടി പ്രകാശൻ,വാഴയിൽ മൊയ്തു ഹാജി, ബാലരാജ് മാണിക്കോത്ത്, പി.കെ അശോകൻ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235060/mk-premnath-celebrate-commemoration-rj-d)