വളയം: (nadapuram.truevisionnews.com) മുഹമ്മദ് നബിയുടെ സ്മരണകൾ ഉയർത്തി വിശ്വാസികള്‍ നബി ദിനമാഘോഷിച്ചു.
മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനമാണ് വിവിധ പരിപാടികളോടെ ആചരിക്കുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് നബിയുടെ ജന്മദിനം.
പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മൗലീദ് പാരായണം, നബിദിന റാലി, അന്നദാനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നുവരിക്കയാണ്.
വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനവ്വിറുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് വി പി മമ്മുഹാജി പ്രതാക ഉയർത്തി ആരംഭം കുറിച്ചു.
മഹല്ല് സെക്രട്ടറി മഞ്ഞപ്പള്ളി അമ്മദ്, സദർ ഉസ്താദ് കാവനൂർ അബ്ദുല്ല മുസ്ല്യാർ എന്നിവർ സംബഡിച്ചു. തുടർന്ന് നബിദിന റാലിയും മറ്റ് പരിപാടികളും ഉണ്ടാകും.
മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിപാടി നടത്തുന്നതിനെതിരെ ഇകെ വിഭാഗം എതിർപ്പ് അറിയിച്ചെങ്കിലും ഇന്നലെ രാത്രി വൈകി ഒത്തു തീർപ്പിൽ എത്തുകയായിരുന്നു.
വനിതാ പൊലീസ് അടക്കം നൂറുകണക്കിന് പൊലീസ് കാവലിലായിരുന്നു പരിപാടി.
പരിപാടിക്ക് മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി ഉണ്ടായിരുന്നില്ല.
#flag #went #up #Munawvirul #Islam #Madrasah #Nabidhinam #Day #celebration #has #started