തൂണേരി:(nadapuram.truevisionnews.com) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനിന് തൂണേരിയിൽ തുടക്കം.
പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കുഞ്ഞിരാമൻ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ലോഗോ പ്രകാശനം ചെയ്തു.
വി ഇ ഓ നീതു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി, മറ്റ് ജനപ്രതിനിധികളായ കെ മധു മോഹനൻ, ടി എൻ രഞ്ജിത്ത്,
ലിഷ കുഞ്ഞിപുരയിൽ, സി എച്ച് വിജയൻ, ഫൗസിയ സലീം എൻസി, അജിത വി കെ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എൻ, അശോകൻ തൂണേരി, കെ എം സമിർ , എം എൻ രാജൻ, രവി മാസ്റ്റർ വെള്ളൂർ,
കെ പി സുധീഷ് മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുരേഷ് കുമാർ , ഐസിഡിഎസ് സൂപ്പർവൈസർ വിനീത, ജനകീയാസൂത്രണ പദ്ധതി റിസോഴ്സ് പേഴ്സൺ വി കെ രജീഷ് , സിഡിഎസ് ചെയർപേഴ്സൺ ഷീന എന്നിവർ സംസാരിച്ചു.
#free #waste #People #Campaign #Thuneri #New #Kerala