#protest | ഭരിക്കാൻ ജീവനക്കാരില്ല; പ്രതിഷേധാവുമായിവാണിമേലിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജെ.ഡി ഓഫീസിൽ

 #protest | ഭരിക്കാൻ ജീവനക്കാരില്ല; പ്രതിഷേധാവുമായിവാണിമേലിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജെ.ഡി ഓഫീസിൽ
Sep 28, 2024 09:13 AM | By ShafnaSherin

 നാദാപുരം :(nadapuram.truevisionnews.com)വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ജോയിൻ ഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധവുമായി എത്തി.

സെക്രട്ടറി,മൂന്ന് സീനിയർ ക്ലർക്ക്,രണ്ട് ജൂനിയർ ക്ലർക്ക്,രണ്ട് വി.ഇ.ഒ, ഐസി ഡി എസ് സൂപ്പർ വൈസർ,രണ്ട് ഓവർ സിയർ,കൃഷി ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ് നിലവിൽ പഞ്ചായത്തിൽ ഉള്ളത്.

പകരം ജീവനക്കാരെ നിയമിക്കാതെയാണ് നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഉരുൾ പൊട്ടലുമായി ബദ്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന പഞ്ചായത്ത് എന്ന നിലക്ക് ജീവനക്കാരുടെ കുറവ് ഏറെ പ്രതിസന്ധി വരുത്തിയിരിക്കുകയാണ്.

ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകൾ ദുരന്ത മേഖലയായി ഇതിനോടകം സർക്കാർ പ്രഖ്യാപിച്ചതുമാണ്. പുനരധിവാസ പ്രവർത്തനങ്ങളുൾപ്പെടെ പദ്ധതി പൂർത്തീകരണം,ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിൽ നിലച്ചിരിക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ഭരണസമിതി അംഗങ്ങൾ പ്രതിഷേധാവുമായി ജെ.ഡി ഓഫീസിൽ എത്തിയത്.

പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഘട്ടത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ജോയിൻ ഡയറക്ടർ,ഡെപ്യൂട്ടി ഡയറക്ടർ,പ്രിൻസിപ്പാൾ അഗ്രികൾച്ചറൽ ഓഫീസർ,വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ എന്നീ ഓഫീസുകളിൽ നേരിൽ പോയി ശക്തമായ രീതിയിൽ പ്രതിഷേധം അറിയിച്ചു.

പല പ്രാവിശ്യം ജോയിൻ ഡയറക്ടറെയും,കലക്ടറെയും ബദ്ധപ്പെട്ട വകുപ്പളെയും അറിയിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് പ്രതിഷേധാവുമായി അംഗങ്ങൾ നേരിട്ട് എത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ,വൈസ് പ്രസിഡന്റ്‌ സൽമ രാജു, മെമ്പർമാരായ എം കെ മജീദ്,ശിവറാം,റംഷിദ് ചേരനാണ്ടി,ശാരത, അനസ് നങ്ങാണ്ടി, റസാഖ്‌ പറമ്പത്ത്,ജാൻസി എന്നിവരുടെ നേതൃത്തത്തിലാണ് പ്രതിഷേധിച്ചത്.

ഇന്നത്തെ പ്രതിഷേധത്തിന്റെ ഫലമായി ഒരു VEO നാളെ തന്നെ ജോയിൻ ചെയ്യുമെന്നും, രണ്ട് സീനിയർ ക്ലർക്കുമാരെ രണ്ട് ദിവസത്തിനകം അപ്പോയ്ന്റ് ചെയ്യാമെന്നും,സെക്രട്ടറി ഉൾപ്പെടെ മറ്റു ഒഴുവുകളിലേക്ക് ഉടൻ പരിഹാരം കാണുമെന്നും ജോയിൻ ഡയറക്ടറും,ഡെപ്യൂട്ടി ഡയറക്ടറും ഉറപ്പ് നൽകി. ഒരാഴ്ചക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒഴിവ് നികത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധാവുമായി മുന്നോട്ട് വരുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

#No #staff #manage #Members #GramPanchayat #Administrative #Committee #JD #office #protest

Next TV

Related Stories
#Congress  | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി

Sep 28, 2024 12:38 PM

#Congress | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം...

Read More >>
#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 28, 2024 10:46 AM

#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#Garbagefree | മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനത്തിന്  നാദാപുരത്ത്  വിപുലമായ മുന്നൊരുക്കം

Sep 28, 2024 10:17 AM

#Garbagefree | മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനത്തിന് നാദാപുരത്ത് വിപുലമായ മുന്നൊരുക്കം

പഞ്ചായത്തിലെ തോടുകളും കുളങ്ങളും നവീകരിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും പദ്ധതികളാവിഷ്കരിച്ചു...

Read More >>
#protest  | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

Sep 27, 2024 09:18 PM

#protest | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

അൻവറിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തി കല്ലാച്ചിൽ പ്രതിഷേധ പ്രകടനം...

Read More >>
 #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Sep 27, 2024 08:52 PM

#MahimaAssociation | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.പി മൊയ്തു ഫൈസി അധ്യക്ഷത...

Read More >>
Top Stories










News Roundup