#attack | നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി ആക്രമണം; പ്രതി അറസ്റ്റിൽ

#attack | നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി ആക്രമണം; പ്രതി അറസ്റ്റിൽ
Sep 28, 2024 01:27 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്. വെള്ളിയാഴ്ച‌ വൈകുന്നേരം നാലരയോടെയാണ് സംഭവം.

കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി ആക്രമണം നടത്തിയത്. വടികൊണ്ട് തലയ്ക്കും കഴുത്തിനുമാണ് അടിച്ചത്. പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്.

അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് ലിനീഷിനെ അക്രമിച്ചത്. സംഭവത്തിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു.

ജാമ്യവ്യവസ്ഥപ്രകാരം പ്രതി നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു.

അക്രമണത്തിന് ശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു.

#Lawyer #attacked #Nadapuram #office #accused #arrested

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 28, 2024 04:01 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#VinayakaChaturthi  | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്

Sep 28, 2024 02:44 PM

#VinayakaChaturthi | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്

ഇന്ന് വൈകീട്ട് വട്ടോളിയിൽ നിന്ന് ആരംഭിക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന യാത്ര കുളങ്ങരത്ത് , കല്ലാച്ചി, നാദാപുരം, പുറമേരി , എടച്ചേരി വഴി കളിയാംവെള്ളിയിൽ...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 28, 2024 01:50 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ  യുവാവ് പിടിയിൽ

Sep 28, 2024 01:17 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ യുവാവ് പിടിയിൽ

ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിന്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും...

Read More >>
#Congress  | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി

Sep 28, 2024 12:38 PM

#Congress | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം...

Read More >>
Top Stories