തുണേരി: (nadapuram.truevisionnews.com)മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ തൂണേരി ഗ്രാമപഞ്ചായത്തിലെ വാർഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വാർഡ് തല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മനുഷ്യ ചങ്ങല ഒൿടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തൂണേരി ടൗൺ പതിനാലാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ അധ്യക്ഷയായി.
വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത്, കെ മധു മോഹനൻ, പി ഷാഹിന, ലിഷ കുഞ്ഞിപുരയിൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എൻ ,കനവത്ത് രവി ഹരിശങ്കർ എം, ഹരിത കർമ്മ സേന അംഗങ്ങളായ സുജിത, റീന എന്നിവർ സംബന്ധിച്ചു.
ഇതിനോടനുബന്ധിച്ച് വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ശുചിത്വ പ്രതിജ്ഞ, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു.
ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, രാഷ്ട്രീയ യുവജന സംഘടന പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ ഗ്രാമപഞ്ചായത്തിന്റെ 15 വാർഡുകളിലുമായി നിരവധിപേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
#human #chain #Garbage #free #Navakerala #started #popular #campaign