തൂണേരി: (nadapuram.truevisionnews.com)ഗ്രാമപഞ്ചായത്ത് മുടവന്തേരി ഈസ്റ്റ് വാർഡിൽ മാലിന്യമുക്ത നവകേളം ജനകീയ ക്യാമ്പയിൻ്റെ രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കോഡിനേറ്റർ വി.വിദ്യ സ്വാഗതം പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി നൂറ് ശതമാനം യൂസർ ഫീ കളക്ഷൻ സാധ്യമാക്കിയ വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെയും അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിത കർമ്മ സേനയുമായി മാതൃകാപരമായ രീതിയിൽ സഹകരിച്ച വ്യക്തികളെയും ആദരിച്ചു.
കുഞ്ഞി മൂസ പുത്തൻപുരയിൽ, റാബിയ വലിയ വിളക്കാട്ട് വള്ളി, സജ്ന തടത്തിൽ എന്നിവർക്ക് വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിലും വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായിട്ടുള്ള ഷീല ചെറിയ വെളിയമ്മൽ, സീന വണ്ണാന്റവിട എന്നിവർക്ക് ജി മോഹനൻ മാസ്റ്ററും ഉപഹാരങ്ങൾ സമ്മാനിച്ചു.
ഹമീദ് ചന്ദ്രിക, അസീസ്. എ.പി.കെ, റഷീദ്. എൻ.ക,, റജീന. കെ. കെ, മഹമൂദ്. എ, അഹ്‌മദ്. വി, മഹമൂദ്. പി, അശോകൻ. കെ.വി, സനില. സി. വി, ബിന്ദു ചാമാളി, രജിഷ വി, അജിഷ എന്നിവർ സംബന്ധിച്ചു.
#Garbage #free #New #Kerala #Tribute #Harita #Karma #Sena #Mudavantheri