നാദാപുരം :(nadapuram.truevisionnews.com) ജനങ്ങളുടെ ശബ്ദമായി ജന സാരഥി. നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ പൊട്ടിയ പൈപ്പുകൾ നന്നാക്കി വെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായഞ്ഞ് മെമ്പർ എം സി സുബൈർ പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.
ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട്.മാസങ്ങളായി.നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമില്ലാതായതോടെയാണ് സൂചന സമരം എന്ന നിലയിൽ വാർഡ് മെമ്പർ കുത്തിയിരിപ്പ് സമരം നടത്തിയത്.
തീരെ വെള്ളം ലഭിക്കാതെ തന്നെ വലിയ തുക ബില്ല് അടക്കേണ്ട അനുഭവങ്ങൾ നാട്ടിൽ പലർക്കുമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം പാഴായി പോവുന്നത് സങ്കടകരമാണെന്ന് എം സി സുബൈർ പറഞ്ഞു.
വാട്ടർ അതോറിറ്റി ജീവനക്കാരനെ കൂടെ വിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ എ ഇ തയ്യാറായതോയാണ് സമരം അവസാനിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബീവി, വാർഡ് കൺവീനർ കെ വി അബ്ദുള്ള, യൂത്ത് ലീഗ് ഭാരവാഹികളായ മുഹ്‌സിൻ മുബാറക്, മുനീബ് പറമ്പത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സതീശൻ എം പി, വാർഡ് സി ഡി എസ് മെമ്പർ റമീസ കുനിയിൽ,
എം സി കെ ജാഫർ, ജാബിർ തങ്ങൾ, സുഹൈൽ ടി പി,എന്നിവർ സമരത്തിന് ആശിർവദവുമായി എത്തിയിരുന്നു.
#voice #people #sit #held #front #Pumari #Water #Authority #office