നാദാപുരം: (nadapuram.truevisionnews.com)രാഷ്ട്ര പുരോഗതിക്കും, ക്ഷേമത്തിനും ഊന്നൽ നൽകി ജനസേവനത്തിന്റെ പാതയിൽ സജീവമാകുന്ന രാഷ്ട്രീയത്തിന് ശക്തി പകരാൻ സമൂഹം മുന്നോട്ട് വരണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹതങ്ങൾ സഖാഫി പ്രസ്താവിച്ചു.
പാറക്കടവിൽ എസ് വൈ എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ പ്രത്യരോപണങ്ങളിലൂടെ ബഹള മയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം രാഷ്ട്രീയം രാഷ്ട്രസേവനത്തിനായിരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഈ മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമാണ് എസ് വൈ എസ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുന്നോരത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
വളയം മമ്മുഹാജി ജാഥ ക്യാപ്റ്റൻ പി വി അഹ്മദ് കബീർ മാസ്റ്റർ എളേറ്റിലിനെ ആദരിച്ചു.
മുനീർ സഅദി പൂലോട്, മുഹമ്മദ് അലി കിനാലൂർ,നിസാർ ഫാളിലി, മഹമൂദ് കുറുവന്തേരി പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് കരീം നിസാമിനേതൃത്വം നൽകി.
വൈകുന്നേരം നാദാപുരം ടൗണിൽ നടന്ന സ്വീകരണ സമ്മേളനംകേരള മുസ്‌ലിം ജമാഅത് ജില്ല സെക്രട്ടറി ഹുസൈൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
സഈദ് സഖാഫി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ജമാഅത് സോൺ സെക്രട്ടറി ഇസ്മായിൽ സഖാഫി ജാഥ ക്യാപ്റ്റൻ കബീർ മാസ്റ്റർ എളേറ്റിലിനെ ആദരിച്ചു.
ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ,ഒപി മൊയ്‌ദു ഫൈസി, അബ്ദുറഹ്മാൻ ദാരിമി ചിയ്യൂർ, മുനീർ സഅദിപ്രസംഗിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഫാറൂഖ് മാസ്റ്റർ വാണിമേൽ നേതൃത്വം നൽകി.
റിയാസ് ടി കെ സ്വാഗതവും മൂസക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
#Empower #politics #humanity #Sayyidthwahathangal