---
title: "#bookchallenge | പതിനായിരം ഗ്രന്ഥങ്ങൾ; പുസ്തക ചലഞ്ച് സംഘടിപ്പിച്ച് വിജയ കലാവേദി ഗ്രന്ഥാലയം"
english_title: "#Ten #thousand #texts #Vijaya #Kalavedi #Library #organized #book #challenge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248802/ten-thousand-texts-vijaya-kalavedi-library-organized-book-challenge"
published_at: "2024-11-12T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733058b95883_BOOK_CHALLENGE.jpg"
keywords: []
---

# #bookchallenge | പതിനായിരം ഗ്രന്ഥങ്ങൾ; പുസ്തക ചലഞ്ച് സംഘടിപ്പിച്ച് വിജയ കലാവേദി ഗ്രന്ഥാലയം

> **Lead Summary:** **എടച്ചേരി: **പതിനായിരം ഗ്രന്ഥങ്ങൾ എന്നലക്ഷ്യം കൈവരിക്കാൻ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എടച്ചേരി സംഘടിപ്പിക്കുന്ന പുസ്തകചലഞ്ച് നോവലിസ്റ്റ് കണ്ണോത്ത് കൃഷ്ണൻ ഉൽഘാടനം ചെയ്തു.

## Article Content

**എടച്ചേരി: **പതിനായിരം ഗ്രന്ഥങ്ങൾ എന്നലക്ഷ്യം കൈവരിക്കാൻ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എടച്ചേരി സംഘടിപ്പിക്കുന്ന പുസ്തകചലഞ്ച് നോവലിസ്റ്റ് കണ്ണോത്ത് കൃഷ്ണൻ ഉൽഘാടനം ചെയ്തു.

എം. കൃഷ്ണൻ നായരുടെ സമ്പൂർണ്ണകൃതികൾ സംഭാവന ചെയ്ത് കീഴ്പൊയിലോത്ത് ഹരീന്ദ്രൻ പുസ്തക ചലഞ്ചിന് തുടക്കം കുറിച്ചു.

കെ. സുധിശൻ്റെ ഗ്രന്ഥശേഖരവും ലൈബ്രറിക്ക് സമ്മാനിച്ചു.

ലൈബ്രറി സെക്രട്ടറി രാജീവ് വള്ളിൽ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ കെ.ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ശ്രീനി എടച്ചേരി, കെ.പി ദാമോദരൻ, കെ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു രാജീവ് വ ള്ളിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248802/ten-thousand-texts-vijaya-kalavedi-library-organized-book-challenge)