നാദാപുരം: (nadapuram.truevisionnews.com) രാഷ്ട്രീയ യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം വർണാഭമായി. എസ്. എസ് . എൽ .സി, എൽ എസ് .എസ്, യു.എസ്. എസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിജയികളെ പരിപാടിയിൽ ആദരിച്ചു.
പ്രതിഭാ സംഗമം ആർ ജെ ഡി ജില്ലാ പ്രസിഡൻ്‌റ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്‌തു. കെ രജീഷ് അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ഇ കെ സജിത്ത്കുമാർ,മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി എം നാണു, എം കെ മൊയ്തു, എം പി വിജയൻ,ശ്രീജ പാല പറമ്പത്ത്, അമൽകോമത്ത്, കെ വി നാസർ, വി കെ പവിത്രൻ, സി എച്ച് ഫൈസൽ, ടി കെ ബാലൻ, എം. ബാൽ രാജ് എന്നിവർ സംസാരിച്ചു.
Political Youth Party honors top achievers in nadapuram