നാദാപുരം : (nadapuram.truevisionnews.com) കേന്ദ്രസർക്കാർ രാസവളം വില വർധനവ് പിൻവലിക്കുക, നിർത്തലാക്കിയ സബ് സിഡി പുനരാരംഭിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് കർഷക സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കർഷകസംഘം ജില്ലാ എക്സി അംഗം കൂടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. സി ച്ച് ബാകൃഷ്ണൻ അധ്യക്ഷനായി.എം എം അശോകൻ,എ ദിലിപ് കുമാർ,ബിന്ദു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.
Farmers protest in front of Kallachi Post Office against fertilizer price hike