നാദാപുരം: (nadapuram.truevisionnews.com )നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമായി .തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു . ഹോട്ട് വാട്ടർ ,കോൾഡ് വാട്ടർ, നോർമൽ വാട്ടർ ഓപ്ഷനുകളുള്ള കിയോസ്‌കാണ് സ്ഥാപിച്ചിട്ടുള്ളത് .
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ ടി.കെ അരവിന്ദാക്ഷന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ ഇന്ദിര, മെമ്പര്‍മാരായ നജ്മ ബീവി, കെ ദ്വര, സുഹറ, പഞ്ചായത്ത് മെമ്പര്‍ സി.ടി.കെ സമീറ, എച്ച്.എംസി അംഗങ്ങളായ സി.എച്ച് മോഹനന്‍, കെ.ജി അസീസ്, കരിമ്പില്‍ ദിവാകരന്‍, ടി. സുഗതന്‍, എം.എം മമ്മു എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് നവ്യ ജെ. തൈക്കാട്ടില്‍ സ്വാഗതവും പി ആര്‍ ഒ ശ്രീരൂപ് നന്ദിയും പറഞ്ഞു
Water ATM project launched at Nadapuram Taluk Hospital