നാദാപുരം :(nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശിശു സൗഹൃദ സ്ത്രീ സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ആശ്വാസ കേന്ദ്രമായി അംഗനവാടി കം ക്രഷ് സ്ഥാപിച്ചു.നാദാപുരം ഇരുപത്തിയൊന്നാം വാർഡിലെ വയലിലെ സ്കൂൾ അംഗനവാടിയോട് ചേർന്നാണ് ഗ്രാമപഞ്ചായത്തിലെ ആദ്യ അംഗനവാടി കം ക്രഷ് സ്ഥാപിച്ചത്.
ആറുമാസം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളുടെ സംരക്ഷണമാണ് അംഗനവാടി കം ക്രഷിലൂടെ സാധ്യമാകുന്നത്. കേന്ദ്ര പദ്ധതിയായ പാൽന സ്കീമിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് അംഗനവാടി കം ക്രഷ് പദ്ധതി നടപ്പാക്കുന്നത്. ജോലിക്ക് പോകുന്ന വീട്ടമ്മമാരുടെ ചെറിയ കുട്ടികൾ സുരക്ഷിതമായി ഇരിക്കുക,അമ്മമാരുടെ മാനസിക സംഘർഷം കുറക്കുക എന്നുള്ളതാണ് പാൽന സ്കീമിന്റെ ലക്ഷ്യം.



കുട്ടികൾക്ക് ആവശ്യമായ കളിക്കോപ്പുകളും പോഷകാഹാരവും ക്രഷിൽ ഗ്രാമപഞ്ചായത്ത് വക നൽകുന്നതാണ്. കുട്ടികളുടെ പരിചരണത്തിന് ഒരു വർക്കറുടെയും ഒരു ആയയുടെയും സഹായവും ലഭിക്കുന്നതാണ്.
രണ്ടുപേരെയും ഗ്രാമപഞ്ചായത്ത് നിയമിച്ചു കഴിഞ്ഞു. ആദ്യ ക്രഷ് അങ്കണവാടിയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ജനീദ ഫിർദൗസ്, എം.സി. സുബൈർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണയ്ക്കൽ വി അബ്ദുൽ ജലീൽ എ കെ സുബൈർ മാസ്റ്റർ നിസാർ എടത്തിൽ,അഡ്വ കെ.എം രഘുനാഥ് കരിമ്പിൽ ദിവാകരൻ കോടോത്ത് അന്ത്രു,വി.വിറിനീഷ്,കെ ടി കെ ചന്ദ്രൻ, കരിമ്പിൽ വസന്ത, എൻ കെ കുഞ്ഞാലി മാസ്റ്റർ, ഹാരിസ് മാത്തോട്ടത്തിൽ തൂണേരി സി ഡി പി ഒയോ ചിന്മയി.എസ് ആനന്ദ് ഐസിഡിഎസ് സൂപ്പർവൈസർ നിഷ നമ്പപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു
Anganwadi cum crush established in Nadapuram