വളയം: ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് വളയം ഹയർസെക്കന്ററി സ്‌കൂളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വളയം സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ എം.എം ഗിരീഷ് കുമാർ മഞ്ഞപ്പിത്ത രോഗ ബോധവൽക്കരണം നടത്തി.
ഗർഭധാരണത്തിന്റെ ശരിയായ പ്രായം, ഇടവേള, ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ, അമ്മയാകേണ്ടത് മനസും ശരീരവും തയ്യാറാകുമ്പോൾ മാത്രം എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി വളയം സിഎച്ച്സി പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർവൈസർ മരിയ ഗൊരേറ്റി, മിഡ് ലവൽ സർവീസ് പ്രൊവൈഡർ അനു ജോൺ.ടി എന്നിവർ ക്ലാസെടുത്തു
World Population Day celebrated Awareness class organized at Valayam Higher Secondary School