എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫർമിംഗ് ക്ലസ്റ്റർ (ഐ.എഫ് സി)യുടെ പഞ്ചായത്ത് തല സംയോജിത യോഗം ചേർന്നു. യോഗത്തിൽ വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ഉദ്ഘാടനം ചെയ്‌തു.
വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. ഐ എഫ് സി യുടെ സാധ്യതയെക്കുറിച്ച് അതുൽ രാജും ആരതി പദ്ധതി വിശദീകരണവും നൽകി. നിലവിലെ ബെയിസ് ലൈൻ സ്റ്റഡി റിപ്പോർട്ട് ശില്പ ശശി എം എസ്, പ്രജിത എന്നിവർ നൽകി.



പദ്ധതിക്ക് വാർഡ് മെമ്പർമാരായ ഷീമ വള്ളിൽ, രാജൻ കൊയിലോത്ത്, ടി കെ ഷിബിൻ,ടി കെ മോട്ടി, ഷെരിഫ വി, വിവിധ വകുപ്പുകളിൽ നിന്നും പങ്കെടുത്ത അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജിൻസി, വ്യവസായിക വകുപ്പ് ഓഫീസർ ഷാജി, തൊഴിലുറപ്പ് വിഭാഗത്തിൽ നിന്ന് ധന്യ, കേരള ഗ്രാമീണ ബാങ്ക് മാനേജർ റീജ എന്നിവർ ആശംസകൾ അറിയിച്ചു.സി.ഡി.എസ് ചെയർപേഴ്‌സൺ വി. ബിന്ദു സ്വാഗതവും വൈസ് ചെയർപേഴ്‌സൺ രജനി വി കെ നന്ദിയും പറഞ്ഞു.
IFC Panchayat level cluster meeting held in Edacheri