#Repaircamp | തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ക്യാമ്പ് ആരംഭിച്ചു

#Repaircamp | തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ക്യാമ്പ്  ആരംഭിച്ചു
Nov 12, 2024 02:59 PM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും തൂണേരി ബ്ലോക്ക് പഞ്ചായയത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ ‘'കാർഷിക യന്ത്രം സർവ്വം ചലിതം - തൂണേരി'’, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്‌ പരിസരത്ത് തിങ്കളാഴ്ച ആരംഭിച്ചു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ തൂണേരി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും കർഷകരുടെ കേടുപാടായ എല്ലാ കാർഷിക യന്ത്രങ്ങളും (പെട്രോൾ/ ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണി തീർത്തു നൽകും.

ഈ സേവനം തികച്ചും സൗജന്യമായാണ് നൽകുന്നത്, എന്നാൽ ഏതെങ്കിലും സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ, ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കുന്നതാണ്.

കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ചെയ്യുന്നതിനോടൊപ്പം കർഷകരിൽ യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ഈ ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്.

കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളിയിലെ വിദഗ്ധരായ ടെക്നിഷ്യൻമാരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ക്യാമ്പിന്റെ ഉദ്ഘടാനം തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ നിർവ്വഹിച്ചു.

ചെക്യാട് കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി ടി എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അരവിന്ദാക്ഷൻ ടി കെ ചടങ്ങിനു അധ്യക്ഷത വഹിച്ചു.

മിഷൻ പ്രൊജക്റ്റ്‌ എഞ്ചിനീയർ ദിദീഷ് എം പദ്ധതി വിശദീകരണം നടത്തി.

രജീന്ദ്രൻ കപ്പള്ളി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഇന്ദിര കെ പി (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), ബിന്ദു പുതിയോട്ടിൽ (ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), എന്നിവർ ആശംസ അറിയിച്ചു.

മിഷൻ പ്രൊജക്റ്റ്‌ എഞ്ചിനീയർ അർച്ചന കെ ചടങ്ങിന് നന്ദി അറിയിച്ചു.



ക്യാമ്പിന്റെ വിശദ വിവരങ്ങൾക്കായി 9383471885 ,9497009673 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. നവംബർ 20ന് ക്യാമ്പ് അവസാനിക്കും.

#repair #camp #farm #machinery #started #farmers #Thooneri #Block #Panchayath

Next TV

Related Stories
#AzhiPoojafestival | കോടഞ്ചേരി മണികണ്ഡമഠം മണ്ഡലവിളക്ക്; ആഴിപൂജ ഉത്സവം ഡിസംബർ 19, 20 തീയ്യതികളിൽ

Nov 21, 2024 12:26 PM

#AzhiPoojafestival | കോടഞ്ചേരി മണികണ്ഡമഠം മണ്ഡലവിളക്ക്; ആഴിപൂജ ഉത്സവം ഡിസംബർ 19, 20 തീയ്യതികളിൽ

ആഘോഷകമ്മറ്റി രൂപീകരണയോഗത്തിൽ ശ്രീജിത്ത് കെ ടി കെ അദ്ധ്യക്ഷത...

Read More >>
#workshop | പദ്ധതി രൂപീകരണ ശില്പശാലക്ക് തുടക്കമായി

Nov 21, 2024 11:50 AM

#workshop | പദ്ധതി രൂപീകരണ ശില്പശാലക്ക് തുടക്കമായി

വിദ്യാഭ്യാസ പ്രവർത്തകനും റിട്ട: എ. ഇ. ഒയുമായ കെ.എൻ ബിനോയ് കുമാർ...

Read More >>
#HealthyKerala  | ഹെൽത്തി കേരള; എടച്ചേരിയിൽ ആരോഗ്യവിഭാഗം പരിശോധന ഊർജിതമാക്കി

Nov 20, 2024 10:05 PM

#HealthyKerala | ഹെൽത്തി കേരള; എടച്ചേരിയിൽ ആരോഗ്യവിഭാഗം പരിശോധന ഊർജിതമാക്കി

മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ജല പരിശോധന...

Read More >>
#Youthleague | വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാരില്ല; പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാക്കൾ

Nov 20, 2024 09:49 PM

#Youthleague | വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാരില്ല; പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാക്കൾ

നിലവിലുണ്ടയിരുന്ന ഡോക്‌ടർ പ്രമോഷൻ ലഭിച്ചതിനാൽ സ്ഥലം മാറി പോയതിനാലും മെഡിക്കൽ ഓഫിസർ അവധിയിലായതിനാലും ഒ പിയിൽ രണ്ട് ഡോക്‌ടർമാർ മാത്രമാണ്...

Read More >>
#RashtriyaYuvajanataYouthMeet | രാഷ്ട്രീയ യുവജനത യൂത്ത് മീറ്റ് 15 ന് നാദാപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു

Nov 20, 2024 06:12 PM

#RashtriyaYuvajanataYouthMeet | രാഷ്ട്രീയ യുവജനത യൂത്ത് മീറ്റ് 15 ന് നാദാപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു

ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത...

Read More >>
Top Stories










News Roundup