---
title: "#Paleriramesan | റൈസ് ഉദിച്ചു; റൈസ് ഫൗണ്ടേഷൻ ഫെൽഫയർ ആൻറ് ചാരിറ്റബിൾ സൊസൈറ്റി പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു"
english_title: "#PaleriRamesan #inaugurated #Rice #Foundation #Welfare #and #Charitable #Society"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248298/paleriramesan-inaugurated-rice-foundation-welfare-and-charitable-society"
published_at: "2024-11-09T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f9c0642ae4_paleri_rameshan.jpg"
keywords: []
---

# #Paleriramesan | റൈസ് ഉദിച്ചു; റൈസ് ഫൗണ്ടേഷൻ ഫെൽഫയർ ആൻറ് ചാരിറ്റബിൾ സൊസൈറ്റി പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **സംസ്ഥാന സാക്ഷരത മിഷന് കീഴിലുള്ള തൂണേരി ബ്ലോക്ക് തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ എന്ന ഫെൽഫയർ & ചാരിറ്റബിൾ സൊസൈറ്റി യു.എൽ.സി.സി ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സംസ്ഥാന സാക്ഷരത മിഷന് കീഴിലുള്ള തൂണേരി ബ്ലോക്ക് തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ എന്ന ഫെൽഫയർ & ചാരിറ്റബിൾ സൊസൈറ്റി യു.എൽ.സി.സി ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ മുഖ്യതിഥിയായി.

കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ടി.പി അശോകൻ മാസ്റ്റർ അധ്യക്ഷനായി. '

പ്രമുഖ വ്യക്തിത്വ വികസന പരിശീലകൻ റഷീദ് കോടിയൂറ ക്ലാസെടുത്തു.

സി.കെ അഷറഫ് മാസ്റ്റർ, കെ ബൈജു മാസ്റ്റർ, മനോജൻ പാറക്കടവ്, ഷാജി കെ ടി, അശോകൻ വി.ടി, ലീല കെ പി, വിനീഷ് പച്ചപാലം, റഫീഖ് , എന്നിവർ സംസാരിച്ചു. സെക്രട്ടറി .കെ വിനുകുമാർ സ്വാഗതവും ട്രഷറർ തയ്യിൽ ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248298/paleriramesan-inaugurated-rice-foundation-welfare-and-charitable-society)