നാദാപുരം: (nadapuram.truevisionnews.com) ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായുള്ള ഊട്ടുപുരയിൽ പാല് കാച്ചൽ കർമം നടത്തി.
നവംബർ 12 മുതൽ 15 വരെ നാല് ദിവസം കല്ലാച്ചി ഗവ ഹയർ സെക്കണ്ടറിയിൽ വെച്ച് നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിൻ്റെ ഊട്ടുപുര ഇന്ന് മുതൽ സജീവമായി.
ഇത്തവണ കലോത്സവത്തിൻ്റെ ഭക്ഷണ കമ്മിറ്റി കെ പി എസ് ടി എ യാണ് ചുമതലയേറ്റത്.വിഭവ സമൃദ്ധമായ ഭക്ഷണമാണ് കമ്മിറ്റി ഒരുക്കുന്നത്.
ആദ്യ ദിനം മൂവായിരം പേർക്കും, മറ്റുള്ള ദിവസങ്ങളിൽ നാലായിരം പേർക്കു മാണ് ഭക്ഷണം ഒരുക്കുന്നത്.
പാല് കാച്ചൽ ചടങ്ങ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഭക്ഷണകമ്മിറ്റി ചെയർമാൻ അഡ്വ കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എ ദിലീപ് കുമാർ, സി കെ നാസർ, എം സി സുബൈർ, ജനറൽ കൺവീനർ ശ്രീഷ, ബി പി സി .ടി സജീവൻ, കൺവീനർ അഖിൽ സി പി ,ആയിഷ മൊയ്തു ,
അഡ്വ എ സജീവൻ, വി വി റിനീഷ്, കെ ടി കെ ചന്ദ്രൻ ,മണ്ടോടി ബഷീർ ,എം എ ലത്തീഫ് ,എം എം മുഹമ്മദ് ,പി രഞ്ജിത്ത് കുമാർ, വി സജീവൻ, എ റഹീം , സി പി മഹേഷ് , ഇ പ്രകാശൻ ,കെ മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ല ,ഉപജില്ല കലാമേളകളിൽ ഭക്ഷണം പാചകം ചെയ്ത നാണു പറയഞ്ചേരിയാണ് നാദാപുരം ഉപജില്ല കലോത്സവത്തിന് കലാപ്രതിഭകൾക്ക് ഭക്ഷണം ഒരുക്കുന്നത്.
#Nadapuram #Sub #district #Kalotsavam #Ootupura #active