#Farmers | നീറുന്ന പ്രശ്നങ്ങളുമായി കർഷകർ ഒത്ത് കൂടി; അധികൃതരുടെ നിസ്സംഗതയിൽ ആശങ്ക രേഖപ്പെടുത്തി

#Farmers |  നീറുന്ന പ്രശ്നങ്ങളുമായി കർഷകർ ഒത്ത് കൂടി; അധികൃതരുടെ നിസ്സംഗതയിൽ ആശങ്ക രേഖപ്പെടുത്തി
Nov 13, 2024 02:36 PM | By akhilap

നാദാപുരം : (nadapuram.truevisionnews.com) അന്നം തരുന്ന കർഷകരെ ആദരിച്ചില്ലെങ്കിലും അവഗണിക്കരുത്. സംസ്ഥാനത്ത് ഭക്ഷ്യവില കുതിച്ച് ഉയരുമ്പോഴും കർഷകരുടെ ജീവൽ പ്രശ്നങ്ങളെ അവഗണിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടിൽ വാണിമ്മേൽ ഭൂമിവാതുക്കൽ നൂറുൽ ഹുദാ മദ്രസാ ഹാളിൽ ചേർന്ന വാണിമ്മേൽ കർഷക കൂട്ടം ആശങ്ക രേഖപ്പെടുത്തി.

മലയോര മേഖലയിൽ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിൽ പോലും വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. കൃഷി വകുപ്പിന്റെ പദ്ധതികൾ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ചെലവഴിക്കണം.

കൊടും വേനലിൽ ഫലവർഗ്ഗ തൈകൾ വിതരണം ചെയ്യുന്ന രീതിയിലാണ് കാർഷിക പദ്ധതികൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന ജിഡിപിയുടെ 23 ശതമാനം സംഭാവന ചെയ്യുന്ന കാർഷിക മേഖലയെ സർക്കാർ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ അധികാരികളുമായി ചർച്ച നടത്തുക, വാർഡ് തലത്തിൽ കർഷക സംഘങ്ങൾ രൂപീകരിക്കുക, കൃഷി ലാഭകരമാക്കാൻ ശാസ്ത്രീയ പഠനങ്ങൾ നടത്തുക, കാർഷിക പഠന ക്ലാസുകൾ സംഘടിപ്പിക്കുക,

മൂല്യ വർദ്ധന ഉൾപ്പന്നങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും സൗകര്യം ഒരുക്കുക , ശാസ്ത്രീയ കൃഷി രീതി, നൂതന വിത്തുകളും വളങ്ങളും ഉപകരണങ്ങളും ഉറപ്പ് വരുത്തുക, തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ പുതുതായി തെരത്തെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചു.

കെ.വി കുഞ്ഞബ്ദുള്ള ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ ഫരീദ് കല്ലേരി കർഷക ചർച്ചയുടെ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് കർങ്ങാർ സ്വാഗതവും വാഴയിൽ അമ്മദ് നന്ദിയും പറഞ്ഞു .

പ്രസിഡന്റായി വാഴയിൽ മൊയ്തു ഹാജി, വൈസ് പ്രസിഡന്റുമാരായി അഹമ്മദ് കർങ്ങാർ,ചന്ദ്രൻ മാസ്റ്റർ നിടുംപറമ്പ് , ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല മാസ്റ്റർ എം. കെ. മുളിവയൽ ,സെക്രട്ടറിമാരായി കുഞ്ഞബ്ദുല്ല ഹാജി കുയ്തേരി, ഹരിദാസ് കുളിക്കുന്ന്.

ഖജാൻജിവാഴയിൽ അമ്മദ്, കെ. സി കുഞ്ഞാലി ഹാജി, സി. കെ. അന്ത്രു ഹാജി, കളത്തിൽ ഇക്ബാൽ, കയമ്മക്കണ്ടി അമ്മദ് ഹാജി,എം.പി.ജി അഹമ്മദ് ഹാജി, എന്നിവരെ ഉപദേശക സമിതിയായും , 13 അംഗ വർക്കിംഗ് കമ്മിറ്റിയേയും ഭാരവാഹികളായി ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ചു

Farmers #came #terms #emerging #issues #expressed #concern #over #indifference #authorities

Next TV

Related Stories
#dengueprevention | ഉറവിട നശീകരണം; ഡെങ്കിപ്പനി പ്രതിരോധത്തിനായി കൈകോര്‍ക്കാം

Nov 22, 2024 09:43 PM

#dengueprevention | ഉറവിട നശീകരണം; ഡെങ്കിപ്പനി പ്രതിരോധത്തിനായി കൈകോര്‍ക്കാം

ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും പരിസരങ്ങളിലും ഈഡിസ് കൊതുകിന്റെ ഉറവിട നശീകരണ, ബോധവല്‍ക്കരണ യജ്ഞം...

Read More >>
#MVGangadharan | വിദ്യാഭ്യാസ ജാഥ; തോല്പിച്ച് നിലവാരം കൂട്ടാനാവില്ല -ഡോ.എം.വി. ഗംഗാധരൻ

Nov 22, 2024 09:22 PM

#MVGangadharan | വിദ്യാഭ്യാസ ജാഥ; തോല്പിച്ച് നിലവാരം കൂട്ടാനാവില്ല -ഡോ.എം.വി. ഗംഗാധരൻ

പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് നയിക്കുന്ന വിദ്യാഭ്യാസജാഥയ്ക്ക് കല്ലാച്ചിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#CityMedCareandCure | വളയത്തൊരു  പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ

Nov 22, 2024 05:28 PM

#CityMedCareandCure | വളയത്തൊരു പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ

വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്‌പിറ്റലിലെ പ്രശസ്‌ത ഗൈനക്കോളജി വിഭാഗം ഡോക്ട‌ർ പുതുതായി...

Read More >>
#KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

Nov 22, 2024 04:44 PM

#KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

വാർഷികാഘോഷത്തിൻ്റെ ഭാഗമായ കുമ്മങ്കോട് ഫെസ്റ്റ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം...

Read More >>
 #EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്

Nov 22, 2024 04:33 PM

#EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻ കല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസിൽ...

Read More >>
Top Stories










News Roundup