Nov 13, 2024 07:38 PM

നാദാപുരം : (nadapuram.truevisionnews.com) കേവലമായ വിദ്യാഭ്യാസമല്ല സഹജീവിസ്നേഹം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥി സമൂഹം നാടിന് മാതൃകയാണെന്ന് ഇ കെ വിജയൻ എംഎൽഎ പറഞ്ഞു.


" തളരില്ല വിലങ്ങാട് താങ്ങായ് പ്രൊവിഡൻസ് സ്കൂൾ " എന്ന സന്ദേശം ഉയർത്തി കല്ലാച്ചി - പുറമേരി പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.


വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾ സ്വരൂപിച്ച തുകയാണ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാല് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്വോളർഷിപ്പായി നൽകിയത്.

കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്തെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി. സ്കൂൾ ലീഡർമാരായ പാർവ്വതി സത്യനാഥ്, അക്ഷിത്ത് രജീഷ് എന്നിവർ ചെക്ക് എംഎൽഎയ്ക്ക് കൈമാറി.


നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി, വാണിമേൽ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് സെൽമ രാജു , വാർഡ് മെമ്പർ നിഷാ മനോജ്, പ്രധാന അധ്യാപകരായ സി ബീന, കെ അജിത, പിടിഎ ഭാരവാഹികളായ എം ടി കെ മനോജ് ,ടി സി കൃഷ്ണദാസ് , അഭിലാഷ് കെ.പി , റോഷിൽ കെ എന്നിവർ വിദ്യാർഥികൾക്ക് സ്ക്വോളർഷിപ്പ് തുക സമ്മാനിച്ചു. അൻപതിനായിരം രൂപ വീതമുള്ള വിദ്യാഭ്യാസ സ്ക്വേളർഷിപ്പിന് അർഹരായവർ. 


ജിഷിത-പന്നിയേരി , സ്നേഹ ബാലൻ - മലയങ്ങാട്. ആഷ്നിറ്റ സിജു പാനാം,അഭിനവ് ടി എസ് മലയങ്ങാട് എന്നിവർ അർഹരായി.


അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്റ്റുഡൻ്റ് കോ - ഓഡിനേറ്റർ ദേവദർശ് ആർ സ്വാഗതവും പ്രിൻസിപ്പൾ എം.കെ വിനോദൻ നന്ദിയും പറഞ്ഞു.

#Providence #School #handed #over #scholarship #worth #Rs.2lakhs #Vilangate #students

Next TV

Top Stories










News Roundup