നാദാപുരം: (nadapuram.truevisionnews.com) മൂന്നു ദിവസങ്ങളായി കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും.
രാവിലെ 9 30 മുതൽ വിവിധ വേദികളിലായി മത്സര പരിപാടികൾ ആരംഭിച്ചു. പ്രധാന വേദിയിൽ മാർഗംകളി, പരിചമുട്ടുകളി തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ചവിട്ടുനാടകം, അറബിക് സംഘഗാനം, സംസ്‌കൃതം നാടകം തുടങ്ങിയ പരിപാടികളും വിവിധ വേദികളിൽ നടക്കുന്നുണ്ട്.
സമാപന സമ്മേളനം വൈകുന്നേരം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ഇതുവരെയുള്ള പോയിന്റ് പട്ടികയിൽ എൽ.പി വിഭാഗത്തിൽ ജി.എൽ.പി.എസ് ചുഴലി 63 പോയിന്റുമായി ഒന്നാം സ്ഥാനത്തും ,സി.സി.യു.പി സ്കൂൾ നാദാപുരം 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഇ.വി.യു.പി.എസ് തൂണേരി 50 പോയിന്റുമായി മൂന്നാം സ്ഥാനത്തും എന്നിങ്ങനെയാണ് .
യു.പി വിഭാഗത്തിൽ ജി.യു.പി.എസ് നാദാപുരം 80 പോയിന്റുമായി ഒന്നാം സ്ഥാനത്തും,ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് 71 പോയിന്റുമായി രണ്ടാം സ്ഥാനത്തും,സി.സി.യു.പി.എസ് നാദാപുരം 70 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് .
ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങണ്ണൂർ എച്ച് എസ് എസ് 237 പോയിന്റുമായി ഒന്നാം സ്ഥാനത്തും,ജി എച്ച് എസ് എസ് വളയം 202 പോയിന്റുമായി രണ്ടാം സ്ഥാനത്തും, ജി എച്ച് എസ് എസ് കല്ലാച്ചി 174 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്.
ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇരിങ്ങണ്ണൂർ എച്ച് എസ് എസ് 211 പോയിന്റുമായി ഒന്നാം സ്ഥാനത്തും, ജി എച്ച് എസ് എസ് കല്ലാച്ചി 210 പോയിന്റുമായി രണ്ടാം സ്ഥാനത്തും, ജി എച്ച് എസ് എസ് വളയം 201 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
#Kottikalasam #evening #oncluding #today #kalamamangam #nadapuram