നാദാപുരം : (nadapuram.truevisionnews.com) നാല് നാളുകളിലായി നടന്ന കലയുടെ ഉത്സവത്തിന് തിരശ്ശീല വീണു.നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി - യുപി വിഭാഗങ്ങളിൽ നാദാപുരം സിസി യുപി ഇരട്ട കിരീടം ചൂടിയപ്പോൾ യുപി വിഭാഗത്തിൽ നാദാപുരം ഗവ. യുപി കിരീടം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറിയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കല്ലാച്ചി ഹയർസെക്കണ്ടറിക്കും കിരീടം ചൂടി.
എൽ.പി വിഭാഗത്തിൽ 65 പോയിന്റുമായിട്ടാണ് സി.സി.യു.പി.എസ് നാദാപുരം കിരീടം സ്വന്തമാക്കിയത്. 63 പോയിന്റുമായി ജി.എൽ.പി.എസ് ചുഴലി രണ്ടാംസ്ഥാനവും,55 പോയിന്റുമായി നാദാപുരം നോർത്ത് എം.എൽ.പി.എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം രണ്ടു സ്കൂളുകൾ സ്വന്തമാക്കി സി.സി.യു.പി.എസ് നാദാപുരവും,ജി.യു.പി.എസ് നാദാപുരവും.രണ്ടു സ്കൂളുകളും 80 വീതം പോയിന്റ് നേടിയാണ് കിരീടം പങ്കിട്ടത്.രണ്ടാം സ്ഥാനവും രണ്ടു സ്കൂളുകൾ പങ്കിട്ടു.ഇ.വി.യു.പി.എസ് തൂണേരിയും,യു.പി.എസ് വളയവും.ഇരു സ്കൂളുകളും 78 വീതം പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം പങ്കിട്ടത്.76 പോയിന്റുമായി ഇരിങ്ങണ്ണൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അറബിക് കലോത്സവത്തിൽ വാണിമേൽ എം.യു.പി.എസും , ജി.യു.പി.എസ് നാദാപുരവും.65 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു .61 പോയിന്റ് നേടി സി.സി.യു.പി.എസ് നാദാപുരവും,ജി.എം.യു.പി.എസ് പാറക്കടവും രണ്ടാം സ്ഥാനം പങ്കിട്ടു.അൽ ഹുദാ യു.പി.എസ് 58 പോയിന്റ് നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ 45 പോയിന്റുമായി കുയ്‌തേരി എം.എൽ.പി.എസ് ഒന്നാം സ്ഥാനവും,43 പോയിന്റുമായി നാദാപുരം നോർത്ത് എം.എൽ.പി.എസ് രണ്ടാംസ്ഥാനവും 40 പോയിന്റുമായി ജി.എം.എൽ.പി.എസ് തൂണേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്,രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് വളയവും,മൂന്നാം സ്ഥാനം ജി എച്ച് എസ് എസ് കലാച്ചിയും നേടി.
എച്ച് എസ് സംസ്‌കൃതത്തിൽ ഇരിങ്ങണ്ണൂർ എച്ച് എച്ച് എസ് എസ് 90 പോയിന്റുമായി ഒന്നാം സ്ഥാനവും, ക്രെസെന്റ് എച്ച് എസ് എസ് വാണിമേൽ 80 പോയിന്റുമായി രണ്ടാം സ്ഥാനവും,
ജി.എച്ച്.എസ്.കല്ലാച്ചി 53 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി .
യു.പി സംസ്‌കൃതത്തിൽ ജി.യു.പി.എസ് കല്ലാച്ചി 84 പോയിന്റുമായി ഒന്നാം സ്ഥാനവും,83 പോയിന്റുമായി വാണിമേൽ എം.യു.പി.എസ് രണ്ടാം സ്ഥാനവും സി.സി.യു.പി.എസ് നാദാപുരം 77 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അറബിക് കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ക്രെസെന്റ് എച്ച് എസ് എസ് വാണിമേൽ 88 പോയിന്റുമായി ഒന്നാം സ്ഥാനവും എം ഐ എം എച്ച് എസ് എസ് പേരോട് 85 പോയിന്റുമായി രണ്ടാം സ്ഥാനവും ,എസ്.ഐ.എച്ച്,എസ്,എസ് ഉമ്മത്തൂർ 81 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
#Curtainfell #double #crown #ccup #nadapuram #govt #up #kalachi #govt #crown #highersecondary #iringanur #highschool