നാദാപുരം: (nadapuram.truevisionnews.com) പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കെഎസ്ടിഎ നാദാപുരം സബ് ജില്ലാ 34ാമത് വാർഷികസമ്മേളനം ആവശ്യപ്പെട്ടു.
പി അലി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് എൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ വൈസ് പ്രസിഡൻ്റ് സി കെ സുരേഷ് ബാബു അധ്യക്ഷനായി.
ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ നിഷ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സബ് ജില്ലാ സെക്രട്ടറി എം കെ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി പി ബിജുവരവ് -ചെലവ് കണക്കും അവ തരിപ്പിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി പി കെ സജില, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി സജീവൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി വൈസ് ചെയർമാൻ ടി ബാബു സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ടി സി അബ്ദുൾ നാസർ (പ്രസിഡൻ്റ്). ടി പി പിരേഖ ,എം കെ സന്തോഷ്, എൻ കെ രാജീവൻ (വൈസ് പ്രസിഡൻ്റ് മാർ) എം കെ സുരേന്ദ്രൻ (സെക്രട്ടറി). കെ പ്രകാശൻ, എൻ പി ബിജിത്ത്, ലിസിന (ജോയിൻ്റ് സെക്രട്ടറിമാർ), സി പി ബിജു (ട്രഷറർ) എന്നിവർ ഭാരവാഹികളായി.
#Restoration #Statutory #Pension #KSTA