നാദാപുരം: (nadapuram.truevisionnews.com) കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിലും സംസ്ഥാന സർക്കാർ പറഞ്ഞതല്ലാം ഉറപ്പ്.
വിലങ്ങാട് ദുരിത ബാധിതരായ ഒരു കുടുംബത്തിൽ രണ്ട് പേർക്ക് മുന്നൂറ് രൂപ വിതം 600 രൂപ മൂന്ന് മാസം മുടങ്ങാതെ നൽകും, വീട് വാസയോഗ്യമല്ലായെ 92 കുടുംബങ്ങൾക്ക് 6000 രൂപ വാടക കൃത്യമായി നൽകും.ഉന്നതതല യോഗത്തിൽ തീരുമാനം. വയനാട് ചൂരൽമലയ്ക്കും തുല്യമായ പരിഗണന വിലങ്ങാടിനും നൽകും.
സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ ഉടൻ നൽകും. വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചൂരൽമലയ്ക്കും തുല്യമായ പരിഗണന വിലങ്ങാടിനും നൽകുമെന്നും സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ ഉടൻ അനുവദിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ.വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രദേശങ്ങൾ വാസ യോഗ്യമാണോ എന്ന കാര്യത്തിൽ എൻ ഐ ടിയിലെ വിദഗ്ദ സംഘം പരിശോധന നടത്തിയിട്ടുണ്ടെന്നും. അതിന്റെ റിപ്പോർട്ട് ജനുവരി മാസത്തിൽ കൈമാറുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത ബാധിതരായി താത്കാലിക വാടക വീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ജീവനോപാധി നഷ്‌ടപ്പെട്ടവർക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഒരു കുടംബങ്ങളിലെ മുതിർന്ന രണ്ട് പേർക്ക് നൽകുവാൻ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഉരുൾ പൊട്ടലിൻ്റെ ഫലമായി പുഴയിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി രണ്ട് കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും.
ദുരന്തത്തിൽ തകർന്നവ പുനർനിർമ്മിക്കുന്നതിനുള്ള ഏഴ് പ്രവൃത്തികൾക്കായി 49,60,000 രൂപ മൈനർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചീഫ് എഞ്ചീനിയർ മുഖേന ജലവിഭവവകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയെ കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്ന മുറക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
പുഴയുടെ തകർന്ന പാർശ്വ ഭിത്തികൾ പുനർ നിർമ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. അതിൽ കല്ലിൻ്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു.
യോഗത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി, എ കെ ശശീന്ദ്രൻ, നാദാപുരം എംഎൽഎ ഇ കെ വിജയൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പിസിസിഎഫ് രാജേഷ്ൻ, ലാന്റ് റവന്യൂ കമ്മീഷണർ എ കൗശികൻ, ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
#All #said #guaranteed #state #government #Rs2crore #restore #Vilangad #river #center #budge #MinisterKrajan