നാദാപുരം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ നാദാപുരം നിയോജകമണ്ഡലം സമ്മേളനം ഡിസംബർ 7ന് ശനിയാഴ്‌ച രാവിലെ 9.30 ന് നാദാപുരം യത്തീംഖാന ഓഡിറ്റോറിയത്തിൽ നടക്കും.
ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.
ഉദ്‌ഘാടന ചടങ്ങിന് ശേഷം ആദരിക്കൽ ചടങ്ങ് നടക്കും. 12ന് നടക്കുന്ന സുഹൃദ് വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യാ കര ണ്ടോട് ഉദ്‌ഘാടനം ചെയ്യും.
കെ.എസ്.എസ്.പി.എ സംസ്ഥാന വനിതാ ഫോറം സെക്രട്ടറിഎം. വാസന്തി മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ കെ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കൗൺസിൽ യോഗവും നടക്കും. ചടങ്ങിൽ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ അഡ്വ. കെ.എം രഘുനാഥ്, മണ്ഡലം പ്രസിഡന്റ് കെ.പി പത്മനാഭൻ, സെക്രട്ടറി സി പവിത്രൻ, കെ.പി ദാമോദരൻ, ടി രവീന്ദ്രൻ, സി.പി മുകുന്ദൻ, രാജീവ് പുതുശേരി എന്നിവർ പങ്കെടുത്തു.
#Conference #7th #Kerala #State #Service #Pensioners #Association #Nadapuram #Constituency #Assembly #Saturday