നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹതാളം" സമാപിച്ചു.
ഏറെ ശ്രദ്ധേയമായ കലോത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ അധ്യക്ഷത വഹിച്ചു. മെമ്പർ ജനീദ ഫിർദൗസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്രവൈസർ നിഷ.എൻ നന്ദിയും പ്രകാശിപ്പിച്ചു.
ചടങ്ങിൽ അബ്ബാസ് കണേക്കൽ,കോ - ഓർഡിനേറ്റർ അനു പാട്യംസ്, എം.സി.സുബൈർ, വി.പി.കുഞ്ഞിരാമൻ, വി.അബ്ദുൾ ജലീൽ, പി.സുമയ്യ, ഡോ.റസാക്ക് 'ആലക്കൽ, ടി.രവീന്ദ്രൻ, ആർ.നാരായണൻ, കെ.ടി.കെ.ചന്ദ്രൻ, കെ.വസന്ത, ടി. കുഞ്ഞാലിഹാജി, കെ.വി.കെ.കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ റീജ, ഫാത്തിമ യു വി എന്നിവർ സംസാരിച്ചു.
#love #song #Bhinnasheshi #Kalatsavam #concluded