കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ജെ സി ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിദിനം ആചരിച്ചു.
നാദാപുരം പഞ്ചായത്തിലെ ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ആയിഷ പി ടി കെക്ക് സല്ല്യൂട്ട് ടീച്ചർ അവാർഡും, കെയർ ടേക്കർ ശാന്ത സി ടി കെ ക്ക് സല്യൂട്ട് സയലന്റ് സ്റ്റാർ അവാർഡും ജെ സി ഐ കല്ലാച്ചി യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് നൽകി ആദരിച്ചു.
ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ സി അഖിലമാര്യാട്ട്, സെക്രട്ടറി ജെ സി ഷംസീർ അഹ്മദ്, ട്രഷറർ ജെ സി ശ്രീജേഷ് ഗിഫ്റ്ററി, വിപി കമ്മ്യുണിറ്റി ഡവലപ്‌മന്റ് ജെ സി ഷബാന,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമ്മാൻ എം സി സുബൈർ എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ മധുര വിതരണവും നടത്തി
#Diversity #Day #JCI #Kallachi #felicitated #awards