നാദാപുരം : നരിക്കാട്ടേരി ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജീവതാളം മൂന്നാം ഘട്ടം മെഡിക്കൽ ക്യാമ്പ് വാർഡ് 12 നരിക്കാട്ടേരിയിൽ വിപുലമായി നടത്തി .
നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ, ക്രിയാറ്റിൻ തുടങ്ങിയ പരിശോധനകളും കണ്ണിൻ്റെ കാഴ്ച്ച പരിശോധനയും നടത്തി.
വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെറ്റർ പ്രാസാദ് അദ്ധ്യക്ഷനായിരുന്നു.
പബ്ലിക്ക് നേഴ്സ് അനിൽ കുമാരി, ആശാ വർക്കർ നിമിഷ, മുഹമ്മദ് കെ.ടി.കെ തുടങ്ങിയവർ സംസാരിച്ചു.
ഡയറ്റീഷ്യൻ ബിനി യോഗട്രെനിയർ ശ്രീജിഷ തുടങ്ങിയവർ ക്ലാസ് എടുത്തു.
#rhythm #life #Medical #Camp #Narikatteri