കല്ലാച്ചി: (nadapuram.truevisionnews.com) പൊതുമരാമത്ത് വകുപ്പ് ഒന്നര കോടി രൂപ ചെലവിൽ നവീകരിക്കുന്ന പയന്തോങ്ങ് -ചിയ്യൂർ നരിപ്പറ്റ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കെ.പി. വനജ, ബ്ലാക്ക് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് അംഗങ്ങൾ ആയ ഏ ദിലീപ്, ഏ.കെ. ബിജിത്ത് റീന കിണമ്പ്ര റേമ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ കെ.പി. കുമാരൻ, കെ.എം.രഘുനാഥ്, ജമാൽ ഹാജി, ടി.സുഗതൻ പൊതുമരാമത്ത് എ എക്'സി നിധിൻ ലക്ഷ്‌മണൻ, എ.ഇ നളിൽകുമാർ സി.ബി. ഇ.പി.ശരണ്യ സംസാരിച്ചു.
യു.എൽ.സി.സി എസ്സ് ആണ് പ്രവൃത്തി ഏറ്റെടുത്തത്
#Payanthong #Chiyyur #road #renovation #work #started