നാദാപുരം: (nadapuram.truevisionnews.com) കുഴഞ്ഞു വീണു മരിച്ച യൂസഫിന് വിട നൽകി നാട്.
പാറക്കടവ് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ഉച്ചയ്ക്ക് ഒരു മണിയോടെ യൂസഫിന്റെ മൃതദേഹം സംസ്കരിച്ചു.
ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കുറുകൾക്കകമായിരുന്നു പ്രവാസിയായ യുസഫ് കുഴഞ്ഞു വീണു മരിച്ചത്
ശനിയാഴ്‌ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു.
ഭാര്യ: ഖൈറുന്നീസ.
മക്കൾ: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി).
മരുമക്കൾ: റയീസ് കടവത്തൂർ
#Farewell #Yusuf #body #expatriate #fell #down #died #cremated