വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് ജനഭിലാശം പദ്ധതിയുടെ ഉദ്ഘാടനവും ചേലക്കാടൻ കുഞ്ഞമ്മദ് അനുസ്മരണവും സംഘടിപ്പിച്ചു.
എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഇരുപതോളം ജനോപകാരപ്രധമായ പദ്ധതികളാണ് എം. പി ഉദ്ഘാടനം ചെയ്തത്. വിടവാങ്ങിയ വാർഡ് മെമ്പർ ചേലക്കാടൻ മാതൃകയായ പൊതു പ്രവർത്തകനായിരുന്നെന്ന് എം. പി പറഞ്ഞു.
പതിനാലാം വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ മുഖ്യാതിഥിയായി. വൈസ്:പ്രസിഡന്റ് സെൽമ രാജു അനുസ്മരണ പ്രഭാഷണം നടത്തി.
എൻ. കെ മൂസ്സ മാസ്റ്റർ, ജമാൽ കോരങ്കോട്ട്, എൻ. കെ മുത്തലിബ്,റംഷിദ് ചേരാനാണ്ടി, സുലൈമാൻ നങ്ങാണ്ടി,വി. കെ മൂസ്സ മാസ്റ്റർ, അമ്മദ് എൻ. പി. ജി,എം. കെ അഷ്‌റഫ്,അഷ്‌റഫ് കൊറ്റാല,ലികേഷ് കോടിയൂറ, സുബൈർ തോട്ടക്കാട്, മൊയ്‌തു ഹാജി കെ. പി,മാതു കുറ്റിക്കടവത്ത്, തുടങ്ങിയവർ സംസാരിച്ചു.
അന്ദ്രു നാരങ്ങോളി, സ്വാഗതവും, അമ്മദ് കറങ്ങാർ നന്ദിയും പറഞ്ഞു.
മികച്ച അധ്യാപകനുള്ള പി. എച്ച് സ്മാരക അവാർഡ് കരസ്ഥമാക്കിയ റഷീദ് കോടിയൂറ, മികച്ച വിദ്യാഭ്യാസ പ്രവർത്തകനായ അസീസ് കോടിയൂറ, ആരോഗ്യ പ്രവർത്തകരായ മികച്ച ആശ വർക്കർമാർ റീന ഒ. പി, മോഹിനി ഐ എന്നിവരെ ആദരിക്കുകയും ചെയ്തു
#People #Desire #Project #organized #Chelakkadan #Kunjhammed #commemoration