നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് അംഗനവാടി, കെ.ജി കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരം പ്രമുഖ ചിത്രകാരൻ രാംദാസ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംപർ ചിരി ഫെയിം ടി.പി വിനോദൻ മാസ്റ്റർ, സ്വാഗത സംഘം ട്രഷറർ ആർ.നാരായണൻ മാസ്റ്റർ, കവിയും റിട്ടേർഡ് അധ്യാപകനുമായ കെ.കുമാരൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡണ്ട്, എ രഹിന, ഇ.പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
അംഗനവാടി മത്സരത്തിൽ ആൻവിയ, ലക്ഷ്മിയ, അലൻ തേജ് എന്നിവരും കെ.ജി വിഭാഗത്തിൽ മുഹമ്മദ് സൽമാൻ ഫാരിസി, ആരോൺ, മുഹമ്മദ് അസാൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
#coloring #competition #organized #Chelakad #LP #School