വാണിമേൽ:(nadapuram.truevisionnews.com) വർഷങ്ങളുടെ പഴക്കമുള്ള വാണിമേൽ വയൽപീടിക പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ ചില ഭാഗങ്ങളിൽ ഗർത്തം രൂപപ്പെടുകയും അടിഭാഗം പൊളിഞ്ഞ് നിൽക്കുകയും ആണ്.

ദിനംപ്രതി 100 കണക്കിന് വാഹനങ്ങളാണ് ഈ പാലം വഴി കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പാലത്തിന്റെ അപകടാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അപകട നില മനസ്സിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് അംഗം റസാക്ക് പറമ്പത്ത് ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
എക്സിക്യുട്ടീവ് എൻജിനിയർ നിധിൻ ലക്ഷ്‌മണൻ, അസി: എൻജിനിയർ നളിൻ കുമാർ എന്നിവരാണ് സന്ദർശിച്ചത്
#official #team #arrived #years #old #Veyalpeedika #bridge #danger