വാണിമേൽ: (nadapuram.truevisionnews.com) കല്ലാച്ചി വിലങ്ങാട് റോഡിൽ വയലിൽപീടിക പാലത്തിന് ചേർന്ന് രൂപപ്പെട്ട വൻ ഗർത്തം താൽക്കാലിക പ്രവർത്തിയിലൂടെ പരിഹരിച്ചു തുടങ്ങി.
നിരവധി വാഹനങ്ങൾ ദിനേന സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ പാലം അപകട ഭീഷണി നേരിടുകയാണെന്നും പൊടുന്നനെ ഗർത്തം അനുഭവപ്പെട്ടത് കാരണം യാത്രക്കാർ ആശങ്കയിലായിരുന്നു.
ഈ പ്രശനം വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥലം എം. എൽ. എ ഇ കെ വിജയൻ്റെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം വകുപ് എഞ്ചിനിയറുമായി ബന്ധപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക നടപടി.
#Temporary #action #Repair #work #started #fix #pothole #Wayalpeethika #Bridge