Dec 21, 2024 07:58 PM

നാദാപുരം: (nadapuram.truevisionnews.com)ജീവിത സായാഹ്നത്തിൽ കാഴ്ച മങ്ങുന്നവരുടെ കണ്ണിൽ വെളിച്ചം പകരാനായി നവധ്വനിയുടെ ശ്രമം.

ഗ്രാമോത്സവം 2024 ന്റെ ഭാഗമായി സൗജന്യ നേത്ര രോഗ നിർണായ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ വളയം എ കെ ജംഗ്ഷൻ നവധ്വനി ആർട്സ് സ്പോർട്സ് ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി .

സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ കാഴ്ച പരിശോധിച്ചു. തിമിര രോഗ ബാധിതർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ നടത്താനും പദ്ധതിയുണ്ട്.

ക്യാമ്പ് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. 

വാഡ് മെമ്പർ പി പി സിമില അധ്യക്ഷയായി. ഐ ഫൌണ്ടേഷൻ പി ആർ ഒ പി വിജീഷ് പദ്ധതി വിശദീകരിച്ചു.

സംഘാടക സമിതി ജനറൽ കൺവീനർ ടി കെ രാജീവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ കെ ശ്രീജിത്ത്, ആശ വർക്കർ കെ കെ പ്രമീള എന്നിവർ സംസാരിച്ചു.

നവധ്വനി സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതവും പ്രസിഡണ്ട് ടി കെ ലിനേഷ് നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ആർ പി ബിനീഷ്, ട്രഷറർ സി സുനിൽ, ആർ പി ശ്രീജിത്ത്, എ കെ ശരത് കുമാർ, കെ അനീഷൻ, ടി കെ അനസൂയ, വി വി രാജൻ, പി കെ ലിജേഷ്, ഇ കെ അശ്വൽ , എം ലിനേഷ്, പി രജി എന്നിവർ നേതൃത്വം നൽകി.

മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ഗ്രാമോത്സവം ഡിസംബർ 31 ന് നടക്കും. വൈകിട്ട് 6 ന് സംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനാവും. മുനീർ ഹുദവി വളവിൽ സംസ്കാരിക പ്രഭാഷണം നടത്തും.

























#eye #disease #screening #camp #organized #Navdhwani #Valayam #good #vision

Next TV

Top Stories