നാദാപുരം: (nadapuram.truevisionnews.com ) പുറമേരിയിലെയും പരിസരപ്രദേശങ്ങളിലെയും വളരുന്ന തലമുറക്ക് കായിക രംഗത്ത് സ്ഥിരോർജം പകരുക എന്ന ലക്ഷ്യത്തോടെ ജാസ് സ്പോർട്സ് ക്ലബ്ബിന് വേണ്ടി നിർമ്മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും കായിക പ്രതിഭകളെ ആദരിക്കലും 26ന് (വ്യാഴം) വൈകിട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിക്കും.
ചരിത്രകാരൻ പി ഹരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് കായിക പ്രതിഭകളെ ആദരിക്കും. സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി സത്യൻ മുഖ്യാതിഥിയാകും.
പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജ്യോതിലക്ഷ്മി ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. അഡ്വ. കെ.പി രാഘവൻ, സി.എ ദാസൻ, കെ.കെ രമേശ് ബാബു, മധുസൂദനൻ എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്യും.
ജാസ് പ്രഥമ പ്രസിഡൻറ് സി.പി വാസു, സംസ്ഥാന ബോക്സിങ് സ്വർണ മെഡൽ ജേതാവ് കൃഷ്ണേന്ദു, ദേശീയ വുഷു താരം മുഹമ്മദ് മിഷാൽ, സംസ്ഥാന വോളിബോൾ താരം റിതിക മുരളി എന്നിവരെ ചടങ്ങിൽ ആദരിക്കും.
വാർത്താസമ്മേളനത്തിൽ ജാസ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി എം.സി സുരേഷ്, ട്രഷറർ പി ഭാസ്കരൻ, ജോ.സെക്രട്ടറി കെ സഞ്ജീവൻ എന്നിവർ പങ്കെടുത്തു.
#for #rising #generation #JAZZ #SPORTS #CLUB #OFFICE #BUILDING #26