പുറമേരി : (nadapuram.truevisionnews.com ) അളഗപ്പ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ആൾ ഇന്ത്യ ഇൻ്റർ-യൂണിവേഴ്സിറ്റി സൗത്ത് സോൺ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ (എം.ജി) ക്യാപ്റ്റനായി പുറമേരി സ്വദേശിനി കടത്തനാട് രാജഫുട്ബോൾ അക്കാദമി താരം നീലാംബരി. പി.ടി.കെ.
അക്കാദമിയിലെ തന്നെ നവ്യ കെ.പി യും ദേവനന്ദയും ടീമിലിടം നേടി.
പുത്തലത്താം കണ്ടി സുകുവിൻ്റെയും സപ്നയുടെയും മകളാണ് നീലാം ബരി പി.ടി.കെ . ചേച്ചി നിസരി കെ, ഇന്ത്യൻ വിമൻസ് ലീഗ് സേതു എഫ്സി താരമാണ്.
കിഴക്കെ പൊയിൽ മുരളി, ബിന്ദു, ദമ്പതികളുടെ മകളാണ് നവ്യ കെ.പി.
പള്ളിയത്ത് മോഹനൻ. സുധ ദമ്പതികളുടെ മകളാണ് ദേവനന്ദ.പി.എം.
മൂന്നുപേരും കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിൽ കോച്ചു മാരായ എം.കെ പ്രദീപിൻ്റെയും സുരേന്ദ്രൻ്റെയും പരിശീലനത്തിലൂടെ വളർന്നുവന്ന താരങ്ങളാണ്.
മാർത്തോമ കോളേജ് തിരുവല്ലയിലെ വിദ്യാർത്ഥിനികളാണ് മൂന്നു പേരും. കോച്ച് അമ്യത അരവിന്ദിൻ്റെ ശിക്ഷണത്തിൽ ഈ മാസം 26 മുതൽ 31 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ യാത്രതിരിച്ചിരിക്കുകയാണ്.
#Neelambari #PTK #KadthanadRajaFootball #Academy #Pummari #Captain #MG #University #Women's #Football #team