നാദാപുരം: (nadapuram.truevisionnews.com ) കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഇന്നത്തെ നടത്താൻ നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവച്ചു.
എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് ഉദ്‌ഘാടന ചടങ്ങ് മാറ്റിയത്.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് 31 ലക്ഷം രൂപയും കേരള വനിത- ശിശു വികസന വകുപ്പ് 17 ലക്ഷം രൂപയും ചിലവഴിച്ച് നാദാപുരം ഗ്രാമ പഞ്ചായത്തിലെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതോടനുബന്ധിച്ച് വൈകിട്ട് മൂന്നു മണിക്ക് നടത്താനിരുന്ന മറ്റ് പരിപാടികളും മാറ്റി വച്ചതായും പുതിയ മാറ്റിയ തിയ്യതി പിന്നിട് അറിയിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു .
#Tomorrow #inauguration #building #constructed #Kummangod #Paikat #Anganwadi #postponed