Jan 7, 2025 09:03 PM

തിരുവനന്തപുരം :(nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും കോഴിക്കോട് പേരോട് ഹയർ സെക്കണ്ടറി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിൽ നിന്നും അപ്പീൽ വഴിയാണ് ഈ വിദ്യാലയം ഇത്തവണ മത്സരിക്കാനെത്തിയത്. ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

കോവിഡിന് ശേഷം നടന്ന എല്ലാ കലോത്സവങ്ങളിലും വട്ടപ്പാട്ട് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനത്ത് ശ്രദ്ധേയമായിരുന്നു.

മുഹമ്മദ് ഷാസിൽ, മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഇർഫാൻ, ഫെബിൻ റിഷാൽ , മുഹമ്മദ് ഫാഹിം, മുഹമ്മദ് ജംനാസ്, ഫർസിൻ അഹ്മദ്, ജൈസൽ ഹബീബ്, മുഹമ്മദ് റിഷാൻ നിഹാൽ റഫീഖ് എന്നിവരാണ് വട്ടപ്പാട്ട് ടീമിലെ അംഗങ്ങൾ.

മുനീർ തലശ്ശേരിയുടെ ശിക്ഷണത്തിൽ കിരണാണ് പരിശീലകൻ .

പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ അനുമോദിച്ചു.

#fourth #consecutive #time #Vattapattu #Perode #MIM #Higher #Secondary

Next TV

Top Stories