നാദാപുരം: (nadapuram.truevisionnews.com) വളയം യുപി സ്കൂളിൽ ശതാബ്ദി ആഘോഷ പരിപാടികൾ ആരംഭിച്ചു. 2 മാസം നീളുന്ന പരിപാടികൾ വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പോടെയാണ് തുടങ്ങിയത്.
വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഇ.കെ. സുനിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.കെ. അനില, ഡോ. അജ്നിസ, കെ. കെ. സജീവ്‌കുമാർ, എ. സജിത്ത്, രാജു തോമസ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ആസ്റ്റർ മിംസിൻ്റെ സഹകരണത്തിലാണ് ക്യാംപ്. കുട്ടികൾക്ക് മരുന്ന് സൗജന്യമായി നൽകി.
#Medical #camp #students #started #Valayam #UP #School