നാദാപുരം: (truevisionnews.com) ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്ക് പൊതു പരീക്ഷയ്ക്ക് തയ്യാറാകാൻ വേണ്ടി നടത്തുന്ന പ്രത്യേക രാത്രികാല പഠന ക്യാമ്പിന് തുടക്കമായി.
വിജയഭേരി' എന്ന പേരിൽ നടത്തുന്ന ക്യാമ്പ് എസ്ഐഎ കോളേജ് അക്കാദമിക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡോ. പുത്തൂർ മുസ്തഫ ക്യാമ്പ് സന്ദേശം നൽകി. ആർ.പി. ഹസ്സൻ, ജയേഷ്, ഗഫൂർ ദാരിമി, അനഘ എന്നിവർ സംസാരിച്ചു. സ്‌കൂൾ, സബ് ജില്ല, ജില്ലാതല മത്സര വിജയികൾക്ക് മൊമെന്റോ വിതരണവും നടത്തി.
#Night #study #camp #started #Ummathur #SIA #College #Higher #Secondary #School