#liquor | തലായിയിൽ ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്‌പന; യുവാവ് റിമാൻഡിൽ

#liquor | തലായിയിൽ ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്‌പന; യുവാവ് റിമാൻഡിൽ
Jan 15, 2025 11:10 AM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തുന്ന യുവാവ് റിമാൻഡിൽ.

മുതുവടത്തൂർ പച്ചോളത്തിൽ അജേഷ് (46) ആണ് റിമാൻഡിലായത്.

ആറ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. വടകര സർക്കിൾ ഓഫീസിലെ അസ്സി: എക്സൈസ് ഇൻസ്പെക്ട‌ർ ഗ്രേഡ് പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിലാണ് ഇയാളെ മദ്യ വില്പന നടത്തുന്നതിനിടെ പിടികൂടിയത്.

ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു.

പാർട്ടിയിൽ പ്രവൻ്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ്, മുസ്‌ബിൻ, അനിരുദ്ധ് ,ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

#Bullet #bike #selling #liquor #Thalai #youth #remand

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
Top Stories

News Roundup

Entertainment News