എടച്ചേരി : ( nadapuramnews.in ) എടച്ചേരി നോർത്ത് ജനതാ മുക്കിൽ ഇ കെ വിജയൻ എം എൽ എ യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു.

എടച്ചേരി ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, വാർഡ് മെമ്പർ ഷീമ വള്ളിൽ, കൊയിലോത്ത് രാജൻ, സി. പി ശ്രീജിത്ത്,ടി വി ഗോപാലൻ, ഇ കെ സജിത്ത്കുമാർ, സി സുരേന്ദ്രൻ, ടി കെ ബാലൻ, ടി പ്രദീപൻ, കെ. പി പ്രമോദ് എന്നിവർ പങ്കെടുത്തു.
#EKVijayan #MLA #switched #highmass light