വളയം: ( nadapuramnews.in ) നൂറ്റി നാല് വർഷം പിന്നിട്ട വിദ്യാലയ മുറ്റത്ത് അക്ഷര വെളിച്ചം ചൊരിഞ്ഞ ഗുരവന്ദിതർ എത്തിയപ്പോൾ കാലം മാഞ്ഞു പോയ സൗഹൃദ വേദിയായി.

ശതാബ്ദി ആഘോഷിക്കുന്ന വളയം യുപി സ്കൂളിലാണ് ഇന്ന് ഗുരു വന്ദനവും " തിരികെ അരികിൽ " എന്ന പേരിൽ പൂർവ്വ അധ്യാപക സംഗമം ചേർന്നത്.
ഗുരു വന്ദനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഇ കെ സുനിൽ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ മുഖ്യാതിഥിയായി.
സ്കൂൾ മാനേജർ പി.കെ രാധാകൃഷ്ണൻ ,കെ കെ സജീവ് കുമാർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക വി.കെ അനില സ്വാഗതവും പ്രദീപ് കുമാർ പള്ളിത്തറ നന്ദിയും പറഞ്ഞു.
" തിരികെ അരികിൽ " പരിപാടി മുൻ പ്രധാന അധ്യാപകൻ ചോയി കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വി.കെ അനില അധ്യക്ഷയായി.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ കെ.കെ സജീവ് കുമാറിനുള്ള യാത്രയയപ്പ് സമ്മേളനം ഫെബ്രുവരി 11ന് നടക്കും.33 വർഷത്തെ സേവനത്തിന് ശേഷമാണ് മാധ്യമ പ്രവർത്തകൻ കൂടിയായ സജീവ് കുമാർ.
#Time #has #passed #When #they #came #back #to #the #side #GuruVandanam #was #meeting #love